Education and careerKeralaLatest NewsNational

CBSE പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 93.70 വിജയശതമാനം

CBSE പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 93.70 വിജയശതമാനം, ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് തിരുവനന്തപുരം, വിജയവാഡ മേഖല – 99.79%. ചെന്നൈ – 99.58%, ബെംഗളൂരു – 98.91%, ഡൽഹി വെസ്റ്റ് – 97.45%, ഡൽഹി ഈസ്റ്റ് – 97.33% എന്നിങ്ങനെയാണ് കണക്കുകൾ. പെൺകുട്ടികൾ – 94.99% വിജയം കരസ്ഥമാക്കിയപ്പോൾ ആൺകുട്ടികൾ – 92.69% വിജയം നേടി.സിബിഎസ്ഇയുടെ ഔദ്യോഗിക സൈറ്റുകളിൽ ഫലം പരിശോധിക്കാം. results.cbse.nic.in, cbse.gov.in എന്നീ സൈറ്റുകളിലായിരിക്കും ഫലം ലഭിക്കുക. ഉമംഗ് ആപ്പ് വഴിയും ഫലം ലഭ്യമാകും. 7738299899 എന്ന നമ്പറിലേക്ക് cbse10 rollnumber dateofbirth schoolnumber centrenumber എന്ന സന്ദേശം അയച്ചാൽ ഫലം മൊബൈലിൽ ലഭ്യമാകും.

മെയ് 15ന് രണ്ടാം ഘട്ട പരീക്ഷകള്‍ ആരംഭിക്കുന്നതിനാലാണ് ആദ്യ ഘട്ട പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കുന്നത്. ഏകദേശം 25 ലക്ഷം വിദ്യാര്‍ഥികളാണ് ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച്‌ 11 വരെ നടന്ന ഈ പരീക്ഷയില്‍ പങ്കെടുത്തത്. ഫലപ്രഖ്യാപനത്തിന് മുന്നോടിയായി ഡിജിലോക്കര്‍ അക്കൗണ്ട് മുന്‍കൂട്ടി തയ്യാറാക്കി വെക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫലം വരുന്ന ദിവസം വരെ കാത്തിരിക്കാതെ ഇപ്പോള്‍ തന്നെ അക്കൗണ്ട് സെറ്റ് ചെയ്യാനാണ് നിര്‍ദേശം.APAAR ID ഇല്ലാത്ത വിദ്യാര്‍ഥി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!