CrimeKeralaLatest NewsLocal news

ഇടുക്കി ഉടുമ്പന്നുരിൽ വന്‍ ആയുധശേഖരവുമായി ഒരാള്‍ പിടിയില്‍

തൊടുപുഴ: ഇടുക്കി ഉടുമ്പന്നുരിൽ വന്‍ ആയുധശേഖരവും വ്യാജമദ്യ നിര്‍മ്മാണ സാമഗ്രികളുമായി ഒരാള്‍ പിടിയില്‍. ഉപ്പുകുന്ന് സ്വദേശി പ്രവീണിനെയാണ് (44) ഉടുമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ വീട്ടില്‍ നടത്തിയ രഹസ്യ പരിശോധനയിലാണ് നിയമവിരുദ്ധമായ ആയുധ ശേഖരം കണ്ടെത്തിയത്. നാടന്‍ തോക്കുകള്‍, 13 തോട്ടകള്‍, 32 ഇരുമ്പ് കടുക്കകള്‍, തോക്ക് നിര്‍മ്മാണത്തിനായി സൂക്ഷിച്ചിരുന്ന നൂറുകണക്കിന് ഇരുമ്പ് ബോളുകള്‍, ഗണ്‍ പൗഡര്‍ എന്നിവ പ്രതിയുടെ വീട്ടില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു.

തോക്കുകള്‍ക്ക് പുറമെ, വ്യാജമദ്യം വാറ്റുന്നതിനായി തയ്യാറാക്കി വെച്ചിരുന്ന 25 ലിറ്റര്‍ കോടയും പോലീസ് കണ്ടെത്തി. ഇത് സംഭവസ്ഥലത്ത് വെച്ച് തന്നെ നശിപ്പിച്ചു. പ്രതിക്ക് തോക്ക് നിര്‍മ്മാണത്തില്‍ വൈദഗ്ധ്യമുള്ളതായാണ് പോലീസ് സംശയിക്കുന്നത്. പിടിച്ചെടുത്ത സാമഗ്രികള്‍ ഇതിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇത്രയധികം ആയുധങ്ങള്‍ നിര്‍മ്മിച്ചതിന് പിന്നില്‍ വന്യമൃഗവേട്ടയാണോ അതോ മറ്റ് സാമൂഹിക വിരുദ്ധ ലക്ഷ്യങ്ങളുണ്ടോ എന്ന കാര്യത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രവീണ്‍ മുന്‍പും സമാനമായ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും ഇയാള്‍ ആര്‍ക്കെങ്കിലും ആയുധങ്ങള്‍ കൈമാറിയിട്ടുണ്ടോ എന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധിച്ചു വരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!