KeralaLatest News

പത്തനംതിട്ടയിൽ മൂന്നു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി; ഗുരുതര പരുക്ക്

പത്തനംതിട്ട ഓമല്ലൂരിൽ മൂന്നു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി. കുട്ടിയുടെ കണ്ണിനും മുഖത്തും പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെയാണ് തെരുവുനായ കുഞ്ഞിനെ വീട്ടിൽ കയറി ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ സുകന്യയെ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. അടുക്കള വാതിൽ വഴി വീടിനുള്ളിൽ കടന്നായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ കുഞ്ഞിന്റെ കണ്ണിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. തെരുവ്‌നായ ശല്യം നിരന്തരമായുള്ള പ്രദേശമാണിതെന്ന് നാട്ടുകാർ ആരോപിക്കുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!