
മൂന്നാര്‍: മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടപ്പാന്‍ വേണ്ടുന്ന തീരുമാനങ്ങള്‍ യോഗം കൈകൊണ്ടു. പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഓടകളും കൈത്തോടുകളുമെല്ലാം ശുചീകരിക്കും. ജലശോത്രസുകള്‍ മലിനമാകാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കും.
കൊതുകുകളും കൂത്താടികളും വളരുന്നതും പെരുകുന്നതും ഒഴിവാക്കാന്‍ ഉറവിടത്തില്‍ തന്നെ അവയെ നശിപ്പിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കും. വീടുകള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തനങ്ങള്‍ നടത്തും. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ രാജ്കുമാര്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് സനല്‍കുമാര്‍, ദേവികുളം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശിവാനന്ദന്‍, പോലീസ്, എക്‌സൈസ്, വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികള്‍, ആശ വര്‍ക്കര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.