CrimeKeralaLatest NewsLocal news

ഓപ്പറേഷൻ തൂഫാൻ: 1.206 കിലോ ഗ്രാം കഞ്ചാവുമായി 3 യുവാക്കൾ കുമളി പോലീസിന്റെ പിടിയിൽ.

ഇടുക്കി : സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിനായി കേരള പോലീസ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി കുമളി പോലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 1.206 കിലോ ഗ്രാം കഞ്ചാവ് പിടികൂടിയത്. കേസിൽ കുമളി സ്വദേശികളായ അമരാവതി മുകുളേൽ വീട്ടിൽ എബിൻ എം ജെ (19), കൊല്ലംപട്ടട കുന്നത്തുമലയിൽ വീട്ടിൽ സന്തോഷ് (23), അമരാവതി കാർത്തിക വീട്ടിൽ അർജുൻ (22) എന്നിവരെയാണ് കുമളി പോലീസ് പിടികൂടിയത്.


കുമളി പോലീസ് ഇൻസ്പെക്ടർ അഭിലാഷ്കുമാറിന്റെ നേതൃത്വത്തിൽ
സബ് ഇൻസ്പെക്ടർമാരായ കണ്ണൻ, രാജു
സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിജു,
സിവിൽ പോലീസ് ഓഫീസർമാരായ സുനിമോൾ, രമേശ്‌, തൂഫാൻ സ്പെഷ്യൽ ഉദ്യോഗസ്ഥരായ മാരിയപ്പൻ, ഷിനോമോൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുള്ളതാണ്.

നിങ്ങളുടെ ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ ഇടുക്കി ജില്ലാ നർകോട്ടിക് സെല്ലിന്റെ 9497912594 എന്ന നമ്പരിൽ അറിയിക്കൂ. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!