CrimeKeralaLatest News

അടിമാലിയിൽ പ്രവർത്തിച്ചു വരുന്ന നളന്ദ ബുക്ക് സ്റ്റാളിൻ്റെ ഗോഡൗണിൽ നിന്നും നോട്ട് ബുക്കുകൾ മോഷണം പോയി. സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

അടിമാലി : വർഷങ്ങളായി അടിമാലിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് നളന്ദ ബുക്ക് സ്റ്റാൾ. സ്ഥാപനത്തിന്റെ ഗോഡൗണിൽ നിന്നാണ് ബുക്കുകൾ മോഷണം നടത്തുന്നതിനിടെയാണ് അടിമാലിയിൽ വാടകക്ക് താമസിക്കുന്ന ബൈസൺവാലി സ്വദേശി മുത്തുവേലിൽ പ്രദീപ്, മച്ചിപ്ലാവ് സ്വദേശി മുട്ടുച്ചിറയിൽ ജസ്റ്റിൻ എന്നിവരെ പോലീസ് പിടികൂടിയത്.

ഒന്നരമാസം മുമ്പാണ് ഗോഡൗണിൽ നിന്നും നാലര ലക്ഷം രൂപയുടെ ബുക്കുകളുടെ എണ്ണത്തിൽ കുറവ് വന്നതായി ബോധ്യപ്പെട്ടത്. തുടർന്ന് അടിമാലി പോലീസ് സ്റ്റേഷനിൽ സ്ഥാപന ഉടമയായ റെജികുമാർ പരാതി നൽകിയിരുന്നു.

കഴിഞ്ഞദിവസം വൈകുന്നേരം ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അടിമാലി സ്റ്റാൻഡിൽ നിന്ന് ജെന്ന റസിഡൻസി റോഡിലുടെ പരിശോധന നടത്തുന്ന സമയത്ത് നളന്ദ ബുക്ക് സ്റ്റാളിൻ്റെ ഗോഡൗണിൻ്റെ ഷട്ടർ പെട്ടന്ന് അടച്ച് പൂട്ടി പ്രദീപ് കാറിൽ കയറുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നിയ ഉദ്യോഗസ്ഥർ പ്രദീപന്റെ കാർ പരിശോധിച്ചപ്പോൾ 4 കെട്ട് നോട്ടുബുക്കുകൾ കണ്ടെത്തി.

തുടർന്ന് പോലീസ് പ്രദീപിനെ ചോദ്യം ചെയ്തപ്പോൾ നളന്ദ ബുക്ക് സ്റ്റാളിലെ ജീവനക്കാരനാണെന്ന് പ്രദീപ് പറഞ്ഞു. തുടർന്ന് സ്ഥാപന ഉടമ റെജി കുമാറിനെ പോലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ പ്രദീപിനെ ഒന്നര മാസം മുൻമ്പ് റൂട്ട് വില്പനയുമായി ബന്ധപ്പെട്ട് നടത്തിയ ക്രമക്കേടിനെ തുടർന്ന് പിരിച്ചു വിടുകയും മോഷണക്കുറ്റത്തിന് നിലവിൽ കേസ്സ് കോടതിയിൽ ഉള്ളതായി പോലീസിനോട് പറഞ്ഞു. തുടർന്ന് പ്രതിയെ ചോദ്യം ചെയ്തപ്പോൾ നിലവിൽ കടയിലെ ജീവനക്കാരനായ ജെസ്റ്റിനാണ് ഗോഡൗണിൻ്റെ താക്കോൽ നൽകിയതന്ന് പറഞ്ഞു. നളന്ദ ബുക്ക് സ്റ്റാളിൽ എത്തി ജസ്റ്റിനെ ചോദ്യം ചെയ്തതോടെ താക്കോൽ നൽകിയത് താൻ ആണെന്ന് പോലീസിനോട് പറഞ്ഞു. തുടർന്ന് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!