
അടിമാലി : അടിമാലി കുതിരയള ഉന്നതി വ്യൂപോയിൻ്റ് റോഡിന്റെ ഉദ്ഘാടനം നടന്നു. രാജ്യസഭ അംഗം ഹാരിസ് ബീരാന്റെ എംപി ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപ വകയുരുത്തിയാണ് റോഡിന്റെ നിർമ്മാണ പ്രവർത്തനം പൂർത്തീകരിച്ചത് . ഹാരിസ് ബീരാൻ എം പി റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു.

അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എംപി ഉൾപ്പെടെ വിവിധ നേതാക്കളുടെ ഫണ്ടിൽ നിന്നും ഘട്ടം ഘട്ടമായി അനുവദിച്ച തുക വകയിരുത്തിയാണ് റോഡ് നിർമ്മാണം ഏകദേശം പൂർത്തീകരിച്ചത് . ഇനി 400 മീറ്ററും വഴി കൂടി കോൺക്രീറ്റ് ചെയ്ത് പൂർത്തീകരിക്കാൻ ഉണ്ട് . ഇതോടെ കുതിരയിള വ്യൂ പോയിന്റ് സഞ്ചാരികളെ ആകർഷിക്കും എന്ന കാര്യത്തിൽ സംശയമില്ല. അടിമാലിയുടെ മറ്റൊരു മാറ്റത്തിന് കുതിപ്പാണ് ഈ റോഡ് നിർമ്മാണം . ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൈഹാനത്ത് ഷുക്കൂർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബാബു പി കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എസ് സിദ്ദിഖ് , മുൻ മെമ്പർ അനസ് ഇബ്രാഹിം, മനോജ് രഞ്ജൻ തുടങ്ങി നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു.



