മൂന്നാർ ദേവികുളത്ത് താലൂക്ക് ഓഫീസിനും റവന്യൂ ഓഫീസിനും മുന്നിൽ സർക്കാർ ജീപ്പുകൾ തുരുമ്പെടുത്ത് നശിക്കുന്നു.

മൂന്നാർ : ദേവികുളം താലൂക്ക് ഓഫീസിനും റവന്യൂ ഓഫീസിനും മുന്നിൽ സർക്കാർ ജീപ്പുകൾ തുരുമ്പെടുത്ത് നശിക്കുന്നു.
കാലവർഷം ശക്തമായ സാഹചര്യത്തിൽ എന്തെങ്കിലും തരത്തിലുള്ള അപകടങ്ങൾ ഉണ്ടായാൽ കൃത്യസമയത്ത് അധികൃതർക്ക് എത്തിപ്പെടാൻ വാഹനം ഇല്ലാത്ത അവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് തുരുമ്പെടുത്ത നശിക്കുന്ന വാഹനങ്ങൾ വേണ്ട വിധം പ്രയോചനപ്പെടുത്താനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യമായിരുന്നത് . വാഹനങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിലായതിനാൽ കാലാവസ്ഥാ വ്യതിയാനങ്ങളും തുരുമ്പും മൂലം കൂടുതൽ നാശനഷ്ടങ്ങൾ സംഭവിക്കുന്നു. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വാങ്ങിയ വാഹനങ്ങൾ വേണ്ടവിധം പരിപാലിക്കാതെ ഉപേക്ഷിക്കുന്നത് പൊതുമുതലിന്റെ നഷ്ടത്തിന് കാരണമാകുന്നുവെന്ന വിമർശനവും ഉയരുന്നുണ്ട്.
സർക്കാർ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന ജീപ്പുകളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. ദേവികുളത്തെ മെഡിക്കൽ യൂണിറ്റിന് വാഹനമില്ലാത്തതിന്റെ പേരിൽ കഴിഞ്ഞ കുറച്ചു നാളുകളായി ഉന്നതികൾ കേന്ദ്രീകരിച്ചുള്ള മെഡിക്കൽ ക്യാമ്പുകൾ നടത്താൻ സാധിക്കാതെ വന്നിരുന്നു.
കൂടാതെ കാലവർഷം ശക്തമായാൽ ദേവികുളം മേഖലയിൽ മണ്ണിടിച്ചിൽ സാധ്യത ഏറെയാണ്. എന്തെങ്കിലും അപകടം സംഭവിച്ചാൽ അധികൃതർക്ക് ഓടിയെത്താൻ പോലും വാഹനമില്ല. ഈ സാഹചര്യം കണക്കിലെടുത്ത് ഉപയോഗശൂന്യമായി കിടക്കുന്ന വാഹനങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കി ആവശ്യമുള്ള വകുപ്പുകൾക്ക് വിട്ടു നൽകണമെന്നുള്ള ആവശ്യമാണ് ഉയരുന്നത്.



