
മൂന്നാർ : ആനയിറങ്കൽ ശങ്കരപാണ്ഡ്യമെട്ടിന് സമീപം വീട് കത്തി നശിച്ചു. ശങ്കര പാണ്ഡ്യമെട്ട് സ്വദേശി ദേവപാലിൻ്റെ വീടാണ് ഭാഗികമായി കത്തി നശിച്ചത്. രാവിലെ 11 നാണ് വീട്ടിൽ തീ പടർന്നത്. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം. വീടിനകത്തെ വീട്ടുപകരണങ്ങളും കത്തി നശിച്ചു. വീടിനോട് ചേർന്നുള്ള ദേവപാലിന്റെ പലചരക്ക് കടയിലെ സാധനങ്ങളും കത്തി നശിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് തീ അണച്ചത്. മൂന്നാർ, രാജാക്കാട് എന്നിവിടങ്ങളിൽ നിന്ന് അഗ്നിശമന സേന എത്തിയെങ്കിലും ഇടുങ്ങിയ വഴിയിലൂടെ ഫയർ എൻജിനുകൾക്ക് ഇവിടേക്ക് വരാൻ സാധിച്ചില്ല.



