ഇരുമ്പിന്റെ നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച 4 പേര്‍ പിടിയില്‍

അടിമാലി: കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയുടെ നിര്‍മ്മാണ ജോലികള്‍ നടക്കുന്നിടത്തുനിന്ന് ഇരുമ്പിന്റെ നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച നാല് പേര്‍ അടിമാലി പോലീസിന്റെ പിടിയിലായി. പെരുമ്പാവൂര്‍ സ്വദേശി അബ്ദുള്‍ ജലീല്‍ (33), തിരുവനന്തപുരം സ്വദേശി ലിജു (35), മറയൂര്‍ സ്വദേശികളായ സഞ്ചയ് (23), വിഷ്ണു (26) എന്നിവരെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയില്‍ പോലീസ് ദേശിയപാതയില്‍ ഇരുമ്പുപാലത്തിനും മച്ചിപ്ലാവിനും ഇടയില്‍ പട്രോളിംഗ് നടത്തുന്നതിനിടയിലാണ് ദേശിയപാതയുടെ നിര്‍മ്മാണ ജോലികള്‍ നടക്കുന്നിടത്തുനിന്ന് ഇരുമ്പിന്റെ നിര്‍മ്മാണ സാമഗ്രികള്‍ കടത്തുവാന്‍ ശ്രമം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

സംശയാസ്പദമായ സാഹചര്യത്തില്‍ വാഹനം പാതയോരത്ത് ഒതുക്കി നിര്‍ത്തി സാമഗ്രികള്‍ വാഹനത്തില്‍ കയറ്റുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് ചോദ്യം ചെയ്തതോടെയാണ് മോഷണം വിവരം പുറത്തായത്. സംഭവ സ്ഥലത്ത് നിന്നും രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടിരുന്നു.

ഇവരെ പിന്നീട് പോലീസ് മറയൂരില്‍ നിന്നും പിടികൂടുകയായിരുന്നു. ഇരുമ്പുസാമഗ്രികള്‍ കടത്താന്‍ ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു. പിടിയിലാകുന്നതിന് മുമ്പ് പ്രതികള്‍ സമാനരീതിയില്‍ നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിച്ച് കടത്തിയിട്ടുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്.