
അടിമാലി: ദേശീയപാത85ൻ്റെ നവീകരണ ജോലികൾ നടക്കുന്നതിനിടെ അടിമാലി ആനവിരട്ടിക്ക് സമീപം മണ്ണു മാന്തിയന്ത്രം താഴ്ച്ചയിലേക്ക് മറിഞ്ഞു. ഇന്ന് പകലായിരുന്നു അപകടം നടന്നത്.
അപകടത്തിൽ യന്ത്രം പ്രവർത്തിപ്പിച്ചിരുന്നയാൾ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. അപകട ശേഷം ക്രെയിൻ ഉപയോഗിച്ച് മണ്ണ് മാന്തി യന്ത്രം ഉയർത്തി.