ദേശിയപാതയുടെ നിര്‍മ്മാണജോലി; ആക്ഷേപം ഉന്നയിച്ച് കോണ്‍ഗ്രസ് ഇരുമ്പുപാലം മണ്ഡലം കമ്മിറ്റി

അടിമാലി: കൊച്ചി ധനുഷ്ക്കോടി ദേശിയപാതയുടെ ഭാഗമായി നടന്നു വരുന്ന നിര്‍മ്മാണജോലികളില്‍ ആക്ഷേപം ഉന്നയിച്ച് കോണ്‍ഗ്രസ് ഇരുമ്പുപാലം മണ്ഡലം കമ്മിറ്റി. നിലവില്‍ നടന്നു വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയമാണെന്നാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ ആരോപണം. കൊച്ചി ധനുഷ്ക്കോടി ദേശിയപാതയുടെ ഭാഗമായി നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുകയാണ്.
ഓടകളുടെ നിര്‍മ്മാണവും സംരക്ഷണ ഭിത്തികളുടെ നിര്‍മ്മാണവുമാണ് നിലവില്‍ നടന്നു വരുന്നത്.ഈ നിര്‍മ്മാണ ജോലികളിലാണ് കോണ്‍ഗ്രസ് ഇരുമ്പുപാലം മണ്ഡലം കമ്മിറ്റി ആക്ഷേപം ഉന്നയിച്ചിട്ടുള്ളത്. ഇപ്പോള്‍ നടക്കുന്ന നിര്‍മ്മാണ ജോലികള്‍ വേണ്ടവിധം റോഡ് വികസനത്തിന് ഉതകുന്നതല്ലെന്ന ആക്ഷേപം കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം മുമ്പോട്ട് വയ്ക്കുന്നു. പാതയോരത്ത് താമസക്കാരായ കുടുംബങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഇപ്പോഴത്തെ നിര്‍മ്മാണജോലികള്‍ പ്രായോഗിക ബുദ്ധിമുട്ടും ആശങ്കയും ജനിപ്പിക്കുന്നുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികള്‍ പരിശോധന നടത്തണമെന്ന ആവശ്യവും കോണ്‍ഗ്രസ് ഇരുമ്പുപാലം മണ്ഡലം പ്രസിഡന്റ് ബേബി അഞ്ചേരി, പി എ സജി, എം എ അന്‍സാരി, കെ പി ബേബി, കെ കെ സുലൈമാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ മുമ്പോട്ട് വച്ചു.