
വാളാർഡി 62-ാം മൈൽ ഭാഗത്ത് നിരോധിത മയക്കുമരുന്ന് ഇനത്തിൽപ്പെട്ട വസ്തുക്കൾ വില്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ പോലീസ് നടത്തിയ പരിശോധനയിൽ ആണ് കണ്ണൂർ,തൃപ്പൻകോട്ടൂർ, പൊയിലൂർ, പൊക്കയന്റവിട അരുൺ പി (30) ആണ് പിടിയിലായത്.
ഇൻസ്പെക്ടർ അമൃത് സിംഗ് നായകം എ ജെ-യുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്‌പെക്ടർ നാസർ സിവിൽ പോലീസ് ഓഫീസർമാരായ ഫസൽ, അനീഷ് കുമാർ എന്നിവർ അടങ്ങിയ പോലീസ് സംഘം പ്രതി വാടകയ്ക്ക് താമസിച്ച് വരുന്ന പെരിയാർ, വാളാർഡിയിലുള്ള വീടിനു മുൻവശം പാർക്ക് ചെയ്തിരുന്ന പ്രതിയുടെ കാറിന്റെ ഡ്രൈവിംഗ് സീറ്റിൻ്റെ മാറ്റിന് അടിയിൽ നിന്നും ആണ് 14.44 ഗ്രാം ഗഞ്ചാവ് അടങ്ങിയ പായ്ക്കറ്റും, 0.38 ഗ്രാം MDMA യും 88,600/- രൂപയുടെ ഇന്ത്യൻ കറൻസിയും കണ്ടെത്തിയത് .
അതേസമയം, ഇന്നലെ ഇടുക്കി ജില്ലയിൽ 4 കേസ്സുകളിൽ നിന്നായി 4 പേർ അറസ്റ്റിലാവുകയും 0.38 ഗ്രാം എം ഡി എം എ, 15.94 ഗ്രാം ഗഞ്ചാവ് എന്നിവ പിടിച്ചെടുക്കുകയും ചെയ്തു..



