BusinessKeralaLatest News

യാത്രയ്ക്ക് മുമ്പ് ടിപ്പ് ചോദിക്കുന്ന ഏര്‍പ്പാട് വേണ്ട; ഓണ്‍ലൈന്‍ ടാക്‌സി ആപ്പുകളോട് കേന്ദ്രം

ഡല്‍ഹി: ഓണ്‍ലൈന്‍ ടാക്‌സി യാത്രക്കാര്‍ക്ക് ആശ്വാസവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. ഓണ്‍ലൈന്‍ ടാക്‌സി ആപ്പുകള്‍ യാത്ര ആരംഭിക്കുന്നതിന് മുന്‍പ് നിന്ന് ടിപ്പ് ചോദിക്കുന്ന രീതി പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. ( No more tip to get picked Centre directs online taxi apps)ഊബര്‍, റാപ്പിഡോ തുടങ്ങിയ ആപ്പുകള്‍ക്കാണ് നിര്‍ദ്ദേശം.റൈഡ് ബുക്ക് ചെയ്യുന്ന സമയത്തോ യാത്ര തുടങ്ങുന്നതിന് മുന്‍പോ ആപ്പുകളില്‍ ടിപ്പ് ഓപ്ഷന്‍ കാണിക്കാന്‍ പാടില്ല. ടിപ്പ് നല്‍കിയാല്‍ വേഗത്തില്‍ വാഹനം ലഭ്യമാകും എന്ന രീതി ശരിയല്ലെന്നും മന്ത്രാലയം.എന്നാല്‍, യാത്ര പൂര്‍ത്തിയായ ശേഷം യാത്രക്കാര്‍ക്ക് താല്പര്യമുണ്ടെങ്കില്‍ സ്വമേധയാ ടിപ്പ് നല്‍കാമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ക്യാബ് അഗ്രിഗേറ്റര്‍മാരോട് ആപ്പുകളില്‍ നിന്നും ടിപ് ചോദിക്കുന്ന പ്രോംപ്റ്റുകള്‍ ഉടന്‍ നീക്കം ചെയ്യാനാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ടിപ് നല്‍കി ട്രിപ്പുകള്‍ സ്വീകരിക്കപ്പെടാനുള്ള സാധ്യതയോ വെയിറ്റിങ് സമയത്തെയോ സേവനത്തിന്റെ ഗുണനിലവാരത്തെയോ സ്വാധീനിക്കാനുള്ള സാഹചര്യം ഒരുക്കരുതെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. അഡ്വാന്‍സ് ടിപ്പ്‌സ് ഓപ്ഷന്‍ ആപ്പുകളില്‍ നിന്ന് അടിയന്തരമായി നീക്കണമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!