Education and careerLatest NewsNational

പിഴവുകൾ സമ്മതിച്ച് NTA; 3 വിഷയങ്ങളിൽ വീണ്ടും NET പരീക്ഷ

യു.ജി.സി – നെറ്റ് പരീക്ഷയിലെ ഗുരുതര വീഴ്ച സമ്മതിച്ച് മൂന്ന് പേപ്പറുകളിൽ പുനഃപരീക്ഷ പ്രഖ്യാപിച്ച് ദേശീയ ടെസ്റ്റിങ് ഏജൻസി. ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി പരീക്ഷകൾ സെപ്റ്റംബറിൽ 9,10 തീയതികളിൽ വീണ്ടും നടത്തും. വിഷയം പരിശോധിക്കാൻ നിയോഗിച്ച സമിതിയുടെ ശുപാർശ പ്രകാരമാണ് പുനഃപരീക്ഷ നടത്തുന്നത്.ഇംഗ്ലീഷ് പരീക്ഷ സെപ്റ്റംബർ 9-ന് രാവിലെ 9 മുതൽ 12 വരെ നടക്കും. കൊമേഴ്സ് പരീക്ഷ അന്ന് തന്നെ ഉച്ചതിരിഞ്ഞ് 3 മുതൽ 6 വരെ. സോഷ്യോളജി പരീക്ഷ സെപ്റ്റംബർ 10-ന് രാവിലെ 9 മുതൽ 12 വരെയും നടക്കും. പരീക്ഷാർഥികൾ വീണ്ടും ഫീസ് നൽകേണ്ടതില്ല.

പരീക്ഷാ കേന്ദ്രങ്ങളുടെ വിവരങ്ങളും അഡ്മിറ്റ് കാർഡും ഔദ്യോഗിക വെബ്സൈറ്റിലൂടെ പിന്നീട് അറിയിക്കും. ചോദ്യപേപ്പറുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി.പരിഭാഷയിലെ പിഴവുകൾ, അക്ഷരത്തെറ്റുകൾ, ഒരേ ചോദ്യങ്ങൾ തന്നെ വീണ്ടും ആവർത്തിച്ചത് ഉൾപ്പെടെയുള്ള ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയിരുന്നു. തുടർന്നാണ് ഈ മൂന്ന് പരീക്ഷകൾ മാത്രം വീണ്ടും നടത്തുക. അതേസമയം, ബാക്കിയുള്ള 84 വിഷയങ്ങളുടെ മൂല്യനിർണ്ണയവും ഫലപ്രഖ്യാപനവും മുൻനിശ്ചയിച്ച സമയക്രമത്തിൽ തന്നെ നടക്കുമെന്നും എൻടിഎ വ്യക്തമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!