
കുമളി, അട്ടപ്പള്ളം, പഞ്ചവടി വെയിറ്റിംഗ് ഷെഡ് ഭാഗത്ത് കടയനാട്ട് വീട്ടിൽ ജസ്റ്റിൻ ജോസഫ്
(25)നെയാണ് കുമളി പോലീസ് പിടികൂടിയത്. സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിനായി കേരള പോലീസ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി 15.08.2026 തിയതി കുമളി അട്ടപ്പള്ളം ഭാഗത്ത് കുമളി പോലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് പ്രതിയുടെ വീട്ടിൽ നിന്നും 4.33 ഗ്രാം ഗഞ്ചാവുമായി പ്രതി പിടിയിലായത്. സബ് ഇൻസ്പെക്ടർ
കിഷോർ സണ്ണി ഡി -യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
02.06.2026 തീയതി മുതൽ 16-08-2026 വരെ ഇടുക്കി ജില്ലയിൽ 418 കേസ്സുകളിൽ നിന്നായി 451 പേർ അറസ്റ്റിലാവുകയും 109.21 ഗ്രാം ഹാഷിഷ് ഓയിൽ, 12.72 ഗ്രാം എം ഡി എം എ, 0.102 ഗ്രാം എൽ എസ് ഡി സ്റ്റാമ്പ്, 22.032 കിലോ ഗ്രാം ഗഞ്ചാവ്, 221 ഗഞ്ചാവ് ബീഡികൾ,16 ഗഞ്ചാവ് ചെടികൾ എന്നിവ പിടിച്ചെടുത്തിട്ടുള്ളതുമാണ്.
“ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്“ എന്ന കേരള പോലീസിന്റെ ലഹരിവിരുദ്ധ പ്രൊജക്റ്റിന്റെ ഭാഗമായി സംസ്ഥാനത്ത് ലഹരിയുടെ ഒഴുക്ക് പൂർണ്ണമായും തടയുന്നുന്നതിനായും, കുട്ടികളെയും, യുവജനങ്ങളേയും ലഹരിയുടെ കെണിയിൽ വീഴ്ത്തുന്ന സംഘങ്ങളിലെ പ്രധാന കണ്ണികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ എത്തിക്കുന്നതിനും ഞങ്ങളോടൊപ്പം പൊതുജനങ്ങളായ നിങ്ങളുടെ പിന്തുണയും ആവശ്യമാണ്.
ഇടുക്കി ജില്ലയിലെ നിങ്ങളുടെ ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ ഇടുക്കി ജില്ലാ തൂഫാൻ കൺട്രോൾ റൂം നമ്പരായ 9497932508 ൽ അറിയിക്കൂ. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും.



