CrimeLatest News

തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനകൊല; മകളെ സ്നേഹിച്ച യുവാവിനെ പിതാവും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി

തമിഴ് നാട്ടിൽ വീണ്ടും ദുരഭിമാനകൊല. മകളെ സ്നേഹിച്ച യുവാവിനെ പിതാവും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി. കേളമ്പാക്കം സ്വദേശിയായ ഇരുപത്തി മൂന്നുകാരൻ പ്രവീൺകുമാറാണ് കൊല്ലപ്പെട്ടത്. നാലുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് പതിനാറിനാണ് പ്രവീൺ കുമാർ ആക്രമിക്കപ്പെട്ടത്.വീടിന് സമീപത്ത് ഫോൺ ചെയ്തുകൊണ്ടു നിൽക്കുകയായിരുന്ന പ്രവീണിനെ ഒരു സംഘം ഗുരുതരമായി വെട്ടിപ്പരുക്കേൽപിച്ചു.

നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി, പ്രവീണിനെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഇന്നലെ പ്രവീൺ മരിച്ചു. ടിവികെ പ്രാദേശിക നേതാവുകൂടിയായ പെൺകുട്ടിയുടെ പിതാവ് ഏഴുമലൈയ്ക്കെതിരെ ആദ്യഘട്ടത്തിൽ പൊലീസ് നടപടിയെടുത്തില്ലെന്നാരോപിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു.പിന്നീടാണ് ഏഴുമലൈ, മകൻ മകൻ ഗൌതം ബന്ധുക്കളായ മണികണ്ഠൻ, നന്ദീഷ് എന്നിവരെ പിടികൂടിയത്. ഉയർന്ന ജാതിയിൽപ്പെട്ട ഏഴുമലൈയുടെ മകളുമായി പ്രവീൺ കുമാർ പ്രണയത്തിലായതാണ് ക്രൂരകൊലപാതകത്തിലേയ്ക്ക് നയിച്ചത്. പ്രതികളെ റിമാൻഡു ചെയ്തു. മറ്റാരെങ്കിലും കൊലപാതകത്തിന് സഹായം ചെയ്തിട്ടുണ്ടോ എന്നും പൊലിസ് അന്വേഷിയ്ക്കുന്നുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!