
വിദ്വേഷ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. തൊടുപുഴ സ്റ്റേഷനിലെ എസ്‌ഐ കെ. വിജേഷിനെതിരെയാണ് നടപടി. ഓണപ്പൂക്കളം അലങ്കോലമാക്കിയതുമായി വിജേഷ് പങ്കുവെച്ച പോസ്റ്റ് മതസ്പർദ്ധ വളർത്തുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
‘മാന്തിയത് പട്ടിയല്ല, മദ്രസ പന്നികൾ ആണെന്ന് സിസിടിവി നോക്കിയപ്പോൾ മനസ്സിലായി’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ ഇയാൾ കുറിച്ചത്.പോസ്റ്റ് വിവാദമായതോടെ വിജേഷ് മണിക്കൂറുകൾക്കകം നീക്കം ചെയ്തിരുന്നു. സേനയുടെ പെരുമാറ്റ ചട്ടം വിജേഷ് ലംഘിച്ചു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുതല നടപടി


