CrimeLatest NewsLocal news

കഞ്ചാവ് കടത്തൽ : പ്രതിക്ക് 3 വർഷം കഠിന തടവും 25000/- രൂപ പിഴയും ശിക്ഷ.

ഇടുക്കി : 2018 ജൂലൈ മാസം 23 ന് രാജാക്കാട് ടൗൺ ഭാഗത്ത് 2.750 കി.ഗ്രാം ഗഞ്ചാവ് വില്പനക്കായി കൈവശം വച്ചു കടത്തി കൊണ്ടുവന്ന കേസിലെ പ്രതിയായ കാന്തിപ്പാറ വില്ലേജ് മുക്കുടിൽ ഭാഗത്ത് വടക്കേതിൽ വീട്ടിൽ പട്ടാളം സണ്ണി എന്ന് അറിയപ്പെടുന്ന അനിൽരാജ് (58) എന്നയാൾക്ക് മൂന്ന് വർഷം കഠിന തടവും 25000/- രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി കഠിന തടവിനും തൊടുപുഴ NDPS കോടതി ജഡ്ജ് പി കെ ജയകൃഷ്ണൻ ശിക്ഷ വിധിച്ചു.


രാജാക്കാട് പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന അനൂപ് മോൻ പിഡിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമായിരുന്നു ഇയാളെ പിടികൂടിയത്. രാജാക്കാട് പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ഹണി എച് എൽ ആണ് അന്വേഷണം നടത്തി കുറ്റപത്രം ബഹു. കോടതിയിൽ സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി NDPS കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി രാജേഷ് ഹാജരായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!