സ്കൂള്‍ കായികമേള: വേഗരാജാവായി ആലപ്പുഴയുടെ അതുല്‍ ടി, വേഗറാണിയായി ജി വി രാജയുടെ ജില്‍ഷ ജിനില്‍

68ാമത് കേരള സ്കൂള്‍ കായികമേളയുടെ വേഗരാജാവായി ആലപ്പുഴയുടെ അതുല്‍ ടി-യും, വേഗറാണിയായി ജി വി രാജയുടെ ജില്‍ഷ ജിനിലും. 10.63 സെക്കന്‍ഡിലാണ് അതുല്‍ റെക്കോഡോടെ ഫിനിഷ് ചെയ്തത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ 12.29 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ജില്‍ഷ വേഗറാണിയായത്. കഴിഞ്ഞവര്‍ഷം ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ അതുല്‍ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു.ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ കോട്ടയം മുരിക്കുംവയല്‍ സ്കൂളിലെ ശ്രീഹരി വെള്ളി നേടി. കൊല്ലം സെന്റ് അലോഷ്യസ് സ്കൂളിലെ ട്രോയിക്ക് വെങ്കലം.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആലപ്പുഴയുടെ ശ്രേയ ആര് വെള്ളി നേടി. ആലപ്പുഴയുടെ കലവൂര്‍ സ്കൂള്‍ വിദ്യാര്‍ഥി സരയുവിനാണ് വെങ്കലം. പ്രതീക്ഷിച്ച വിജയം നേടിയെന്നും ഓടിക്കഴിഞ്ഞപ്പോഴാണ് റെക്കോര്‍ഡ് ആണെന്ന് മനസിലായതെന്ന് അതുല്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടുവെന്നും പ്രതിസന്ധികളെ തരണം ചെയ്താണ് ഈ സ്വര്ണനേട്ടമെന്നും ഋതുപര്‍ണ ട്വന്റിഫോറിനോട് പറഞ്ഞു.സബ്ജൂനിയര് ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ തിരുവനന്തപുരം ജി വി രാജയുടെ ശ്രീഹരി എം ആണ് വേഗതാരം. മലപ്പുറം ഐഡിയല്‍ കടകശ്ശേരിയുടെ മുഹമ്മദ് ഇസ്സാന്‍ വെള്ളി നേടി. കോഴിക്കോട് മേപ്പയൂര്‍ സ്കൂളിലെ ഫസല്‍ മുഹമ്മദിന് വെങ്കലം


