CrimeKeralaLatest NewsLocal news
അടിമാലി പത്താം മൈൽ സ്വദേശിയായ യുവാവിനെ കാണ്മാനില്ലെന്ന് പരാതി: പോലീസും ഡോഗ് സ്ക്വഡും തിരച്ചിൽ ആരംഭിച്ചു.

അടിമാലി :ഇരുമ്പുപാലത്തിനു സമീപം പത്താം മൈൽ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി.ദേവിയാർ പത്താം മൈൽ സ്വദേശിയായ ഡെൽമോൻ ദാനിയേലിനെയാണ് കാണാതായത്.സംഭവത്തിൽ പോലീസും ഡോഗ് സ്ക്വാഡും തിരച്ചിൽ ആരംഭിച്ചു. ഒക്ടോബർ 30 മുതൽ ആണ് യുവാവിനെ കാണാതായത്. കുതിര കുത്തി മലയ്ക്ക് സമീപത്തു നിന്നും കഴിഞ്ഞ ദിവസം ഇയാളുടെ മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു .പോലീസിന്റെ പരിശോധന തുടരുകയാണ്. ഇയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ അടിമാലി പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.



