മൂന്നാര്‍ ടൗണില്‍ നിര്‍മ്മിച്ചിട്ടുള്ള മഴവില്‍ പാലം തുരുമ്പെടുത്ത് നശിക്കുന്നു

മൂന്നാര്‍: മൂന്നാര്‍ ടൗണില്‍ നിര്‍മ്മിച്ചിട്ടുള്ള മഴവില്‍ പാലം തുരുമ്പെടുത്ത് നശിക്കുന്നു.മൂന്നാര്‍ ടൗണില്‍ സദാസമയവും കാല്‍നടയാത്രികരുടെ തിരക്കുള്ള പാലമാണ് മഴവില്‍ പാലം.

മൂന്നാര്‍ ടൗണില്‍ നിന്നും മാട്ടുപ്പെട്ടി റോഡിലേക്കുള്ള കാല്‍നടയാത്ര സുഗമമാക്കുന്നതിനായിട്ടായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പാലം നിര്‍മ്മിച്ചത്.എന്നാല്‍ പാലത്തിന്റെ പൈപ്പുകളും കമ്പികളും മറ്റും തുരുമ്പെടുത്ത് നശിക്കുന്നുവെന്നാണ് ആക്ഷേപം.ഇതോടെ പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന ആവശ്യവും ശക്തമാണ്.

തിരക്കേറുന്ന സമയങ്ങളില്‍ മൂന്നാര്‍ ടൗണില്‍ കാല്‍നടയാത്ര പോലും ഏറെ പ്രയാസമാണ്.മഴവില്‍ പാലത്തിലൂടെ ടൗണിലെ മാര്‍ക്കറ്റ് ഭാഗത്തു നിന്ന് മാട്ടുപ്പെട്ടി റോഡിലേക്കും ദേവികുളം റോഡിലേക്കുമൊക്കെ ആളുകള്‍ക്ക് സഞ്ചരിക്കാനാകും.ടൗണിലെത്തുന്ന വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ യാത്ര ചെയ്യുന്ന മഴവില്‍ പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും പാലം കൂടുതല്‍ ആകര്ഷകമാക്കണമെന്നുമാണ് ആവശ്യം.