
അടിമാലി: വന്യജീവിആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കേരള കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ അടിമാലി കൂമ്പന്‍പാറ റെയിഞ്ചോഫീസിന് മുമ്പില്‍ ഉപരോധ സമരം സംഘടിപ്പിച്ചു. വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് നടത്തിയ പാര്‍ലമെന്റ് ധര്‍ണ്ണക്ക് ഐക്യദാര്‍ഡ്യമര്‍പ്പിച്ചാണ് സമരം സംഘടിപ്പിച്ചത്. കര്‍ഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റിയന്‍ സമരം ഉദ്ഘാടനം ചെയ്തു. കേന്ദ്ര വന്യജീവി നിയമത്തില്‍ ഭേതഗതി വരുത്താന്‍ നടപടി ഉണ്ടാകണമെന്ന് റോമിയോ സെബാസ്റ്റിയന്‍ ആവശ്യപ്പെട്ടു. സംഘാടക സമിതി ചെയര്‍മാന്‍ കെ കെ എബിന്‍ അധ്യക്ഷത വഹിച്ചു. കെ ബി വരദരാജന്‍, റ്റി കെ ഷാജി,ചാണ്ടി പി അലക്‌സാണ്ടര്‍, എം ആര്‍ ദീപു, മാത്യു ഫിലിപ്പ്, റ്റി എം ഗോപാലകൃഷ്ണന്‍, പി പി സാബു, ബീന സേവ്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഉപരോധ സമരത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.