Education and careerKeralaLatest NewsLocal news
വിശ്വദീപ്തി പബ്ലിക് സ്‌കൂളില്‍ കിന്‍ഡര്‍ ഗാഡന്‍ ഗ്രാജുവേഷന്‍ സെറിമണി നടന്നു

അടിമാലി: അടിമാലി വിശ്വദീപ്തി സി എം ഐ പബ്ലിക് സ്‌കൂളില്‍ കിന്‍ഡര്‍ ഗാഡന്‍ ഗ്രാജുവേഷന്‍ സെറിമണി നടന്നു.135 കുട്ടികള്‍ കിന്‍ഡര്‍ ഗാര്‍ഡന്‍ ഗ്രാജുവേഷന്‍ സെറിമണിയുടെ ഭാഗമായി. അഡ്വ. എ രാജ എം എല്‍ എ ഗ്രാജുവേഷന്‍ സെറിമണി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ ഫാ.ഷിന്റോ കോലത്തുപടവില്‍ അധ്യക്ഷത വഹിച്ചു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.ഫാ.രാജേഷ് ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ.ജിയോ ജോസ്, ഫാ. ഓസ്റ്റിന്‍ കളപ്പുരക്കല്‍, കെ ജി ഇന്‍ചാര്‍ജ് ഷാന്റി ബെന്നി, മറ്റധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എല്‍ കെ ജി, യു കെ ജി കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.