
അടിമാലി: ദീപാവലി ആഘോഷമെത്തിയതോടെ പടക്കവിപണിയും ഉണര്‍ന്നു. കമ്പിത്തിരി, പൂത്തിരി, മത്താപ്പ് ചക്രങ്ങള്‍ ഇവക്കൊക്കെ തന്നെയാണ് ഇത്തവണയും ആവശ്യക്കാര്‍ കൂടുതല്‍. ആഘോഷവും കച്ചവടവും ഒരേ പോലെ കെങ്കേമമ്മാക്കാന് വ്യാപാരികള്‍ വില്‍പ്പന ശാലകളില്‍ കൂടുതല്‍ സ്റ്റോക്കെത്തിച്ചു കഴിഞ്ഞു. കാര്യമായ വിലവര്‍ധനവ് വിപണിയില്‍ ഉണ്ടായിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു.വിപണി കീഴടക്കാന്‍ ഇത്തവണയും വ്യത്യസ്തങ്ങളായ വിവിധയിനങ്ങള്‍ വ്യാപാര കേന്ദ്രങ്ങളില്‍ എത്തിയിട്ടുണ്ട്. വെളിച്ചവും വര്‍ണ്ണങ്ങളുമൊക്കെ തീര്ക്കുന്നവയാണവ. അടുത്ത മണിക്കൂറുകളില്‍ കച്ചവടം കൂടുതല്‍ സജീവമാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. മഴമാറി വരുന്ന ഒരു സീസണിലെ ആദ്യ പടക്ക വിപണി കൂടിയാണ് ദീപാവലി വിപണി.