
അടിമാലി: ക്ഷീര വികസന വകുപ്പ് അടിമാലി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം ഈ മാസം 5ന് നടക്കും.പാറത്തോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ സഹകരണത്തോടെയാണ് പാറത്തോട് സെന്റ് ജോര്‍ജ്ജ് പാരിഷ് ഹാളില്‍ ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം നടക്കുന്നത്.ഡയറി എക്സ് പോ, സെമിനാറുകള്‍ എന്നിവയും ക്ഷീര കര്‍ഷകരെ ആദരിക്കലും സംഗമത്തിന്റെ ഭാഗമായി നടക്കും.സംഗമത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 7ന് പതാക ഉയര്‍ത്തലിന് ശേഷം ഡയറി എക്സ് പോ ഉദ്ഘാടനം ചെയ്യും. ത്രിതല പഞ്ചായത്തംഗങ്ങളും ആപ്കോസ് ഭാരവാഹികളും ക്ഷീര വികസന വകുപ്പുദ്യോഗസ്ഥരും പങ്കെടുക്കും.ക്ഷീര വികസന സെമിനാറുകള്‍ക്ക് ശേഷം നവീകരിച്ച ഓഫീസ് റൂമിന്റെ ഉദ്ഘാടനം നടക്കും.തുടര്‍ന്ന് പൊതു സമ്മേളനം ആരംഭിക്കും. അഡ്വ. എ രാജ എം എല്‍എ അധ്യക്ഷത വഹിക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി മുഖ്യപ്രഭാഷണം നടത്തും.ത്രിതല പഞ്ചായത്തംഗങ്ങള്‍ പങ്കെടുക്കുമെന്നും സി കെ പ്രസാദ്, പ്രവീണ്‍കുമാര്‍ എം മാണി, പോള്‍ മാത്യു, കെ പി ബേബി, തോമസ് ആന്റണി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.