നേര്യമംഗലം വനമേഖലയില്‍ റോഡ് നവീകരണവുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് തുടക്കം കുറിക്കണം

അടിമാലി: കൊച്ചി ധനുഷ്ക്കോടി ദേശിയപാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയില്‍ റോഡ് നവീകരണവുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് തുടക്കം കുറിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൊച്ചി ധനുഷ്ക്കോടി ദേശിയപാതയുടെ നവീകരണ ജോലികള്‍ വിവിധയിടങ്ങളില്‍ പുരോഗമിക്കുന്നുണ്ട്.എന്നാല്‍ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ഭാഗത്ത് യാതൊരുവിധ നിര്‍മ്മാണ ജോലികളും ആരംഭിച്ചിട്ടില്ല. റോഡിന്റെ ശോചനീയാവസ്ഥ മൂലം ഇപ്പോഴും വാഹനാപകടങ്ങള്‍ സംഭവിക്കുന്നു.
പലയിടത്തും പാതയോരം ഇടിഞ്ഞ് വലിയ അപകട സാധ്യത നിലനില്ക്കുന്നു. ഇത്തരം സാഹചര്യം നിലനില്‍ക്കെയാണ് നേര്യമംഗലം വനമേഖലയില്‍ റോഡ് നവീകരണവുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് തുടക്കം കുറിക്കണമെന്ന ആവശ്യം ശക്തമായിട്ടുള്ളത്. മറ്റിടങ്ങളിലെന്ന പോലെ നേര്യമംഗലം വനമേഖലയിലും പാതയുടെ വീതി വര്‍ധിപ്പിച്ച് വേണം നവീകരണ ജോലികള്‍ നടത്താന്‍. പാതയോരത്ത് അപകടാവസ്ഥ ഉയര്‍ത്തി നില്ക്കുന്ന മരങ്ങള്‍ ഉള്‍പ്പെടെ ഇതിനായി മുറിച്ച് നീക്കേണ്ടതായി ഉണ്ട്. വിഷയത്തിലുള്ള വനംവകുപ്പിന്റെ കടുംപിടുത്തമാണ് പ്രതിസന്ധിക്ക് കാരണമെന്ന ആക്ഷേപം നിലനില്ക്കുന്നു.വിനോദ സഞ്ചാര സീസണാരംഭിക്കുന്നതോടെ ദേശിയപാതയിലെ വാഹനതിരക്ക് വര്ദ്ധക്കും.ഇ പ്പോള്‍ തന്നെ ദേശിയപാതയില്‍ ഒട്ടുമിക്ക ദിവസങ്ങളിലും വാഹനാപകടങ്ങള്‍ സംഭവിക്കുന്ന സാഹചര്യമുണ്ട്. ഏറ്റവും വേഗത്തില്‍ നേര്യമംഗലം വനമേഖലയിലും നവീകരണ ജോലികള്‍ക്ക് തുടക്കം കുറിക്കണമെന്നാണ് ആവശ്യം.