KeralaLatest NewsLocal news
മൂന്നാര്‍ കെ എസ് ആര്‍ ടി സി ഡിപ്പോക്ക് മുമ്പില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു

മൂന്നാര്‍: ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തില്‍ മൂന്നാര്‍ കെ എസ് ആര്‍ ടി സി ഡിപ്പോക്ക് മുമ്പില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം ലഭ്യമാക്കുക, സര്‍വ്വീസിനായി പുതിയ ബസുകള്‍ അനുവദിക്കുക, കൃത്യമായി ഷെഡ്യൂള്‍ ക്രമീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം സംഘടിപ്പിച്ചത്. ഐ ന്‍ ടിയുസി അഖിലേന്ത്യ സെക്രട്ടറിയും മുന്‍ എം എല്‍ എയുമായ എ കെ മണി സമരം ഉദ്ഘാടനം ചെയ്തു.
ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി മുനിയാണ്ടി, ഐഎന്‍ടിയുസി മണ്ഡലംപ്രസിഡണ്ട് പീറ്റര്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് വിജയകുമാര്‍,ഐ എന്‍ റ്റി യു സി ജില്ല സെക്രട്ടറി മുത്തുരാജ്, ഐഎന്‍ടിയുസി മൂന്നാര്‍ യൂണിറ്റ് സെക്രട്ടറി കെ പി മുഹമ്മദ്, ഇ എം സാബു, ശ്രീമുരുകന്‍, ആര്‍ രവികുമാര്‍, ബിജോ സി ജി തുടങ്ങിയവര്‍ സംബന്ധിച്ചു.