കല്ലാര്‍ മാങ്കുളം ആനക്കുളം റോഡില്‍ വീതി കുറഞ്ഞ കൊടും വളവുകള്‍ വലിയ വാഹനങ്ങള്‍ക്ക് വിനയാകുന്നു
മാങ്കുളം: കല്ലാര്‍ മാങ്കുളം ആനക്കുളം റോഡില്‍ വീതി കുറഞ്ഞ കൊടും വളവുകള്‍ വലിയ വാഹനങ്ങള്‍ക്ക് വിനയാകുന്നു. ഭാരം കയറ്റി വരുന്ന വലിയ ലോറികളും മറ്റും ഈ വളവുകളില്‍ കുരുങ്ങുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. തിങ്കളാഴ്ച്ച വിരിപാറക്ക് സമീപം വലിയ ലോറി വഴിയില്‍ കുടുങ്ങിയതാണ് ഒടുവിലത്തെ സംഭവം. മുമ്പും നിരവധി തവണ സമാന രീതിയില്‍ ഭാരം കയറ്റി വരുന്ന ലോറികള്‍ വളവുകളില്‍ കുടുങ്ങിയിട്ടുണ്ട്.വാഹനങ്ങള്‍ വളവുകളില്‍ കുരുങ്ങുന്നതോടെ ഗതാഗത തടസ്സത്തിനും ഇടയാകുന്നു.
വിനോദ സഞ്ചാര മേഖലയായി മാറിയതോടെ മാങ്കുളത്തേക്കും ആനക്കുളത്തേക്കും ദിവസവും നിരവധിയായ വാഹനങ്ങള്‍ എത്തുന്നുണ്ട്.വലിയ ടൂറിസ്റ്റ് ബസുകളും ഇക്കൂട്ടത്തില്‍പ്പെടുന്നു. വീതി കുറഞ്ഞ വലിയ വളവുകളിലൂടെ പ്രയാസപ്പെട്ടാണ് ഈ വാഹനങ്ങളൊക്കെയും കടന്നു പോകുന്നത്. ഭാരവാഹനങ്ങള്‍ക്കും ടൂറിസ്റ്റ് ബസുകള്‍ക്കും പുറമെ കെ എസ് ആര്‍ ടി സി ബസുകളും സ്വകാര്യ ബസുകളും മാങ്കുളത്തേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ചില വലിയ വളവുകളില്‍ വാഹനങ്ങള്‍ മുമ്പോട്ടും പിറകോട്ടും എടുത്ത് വളവ് തിരിച്ചുവേണം യാത്ര തുടരാന്‍. കല്ലാറിന് സമീപം രണ്ട് വലിയ വളവുകള്‍ ഉണ്ട്. കൈനഗിരി,വിരിപാറ, മുനിപാറ, സുകുമാരന്‍കട തുടങ്ങി ആനക്കുളം എത്തുന്നിടം വരെ പത്തിലധികം ഇടങ്ങളില്‍ വീതി വര്‍ധിപ്പിക്കുകയോ നിവര്‍ത്തുകയോ ചെയ്യേണ്ട വലിയ വളവുകള്‍ ഉണ്ട്. കൊടും കയറ്റവും ഇറക്കവുമൊക്കെയുള്ള ഇടങ്ങളിലെ വളവുകളിലാണ് വലിയ വാഹനങ്ങള്‍ സാധാരണയായി കുരുങ്ങുന്നത്. ഇവിടങ്ങളില്‍ വീതി വര്‍ധിപ്പിച്ച് ടാറിംഗ് ജോലികള്‍ നടത്തണം. കല്ലാര്‍ മുതല്‍ ആനക്കുളം വരെയുള്ള റോഡ് മെച്ചപ്പെട്ട നിലവാരത്തില്‍ ടാറിംഗ് നടത്തിയെങ്കിലും പലയിടങ്ങളിലും വീതി കുറവ് പ്രതിസന്ധിയാകുന്നുണ്ട്. വിനോദ സഞ്ചാര വാഹനങ്ങളുടെ തിരക്കുള്ള ദിവസങ്ങളില്‍ വലിയ വാഹനങ്ങളുടെ യാത്ര പ്രയാസം നിറഞ്ഞതാകും. ഈ സാഹചര്യത്തിലാണ് കൊടും വളവുകളില്‍ നിര്‍മ്മാണജോലികള്‍ നടത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്.