KeralaLatest NewsLocal news

സംരംഭങ്ങൾക്കുള്ള സമർപ്പണപത്രം വിതരണം ചെയ്തു

അടിമാലി : കൊന്നത്തടി എച്ച്.ഡി. എഫ്. സി ബാങ്ക് പരിവർത്തൻസമഗ്ര ഗ്രാമ പദ്ധതിയിൽ ഉൾപ്പെടുത്തി എം.എസ് സാമിനാഥൻ ഗവേഷണ നിലയം ഇടുക്കി ക്ലസ്റ്റർ നടപ്പാക്കിയ സംരംഭകത്വ വികസന പദ്ധതി പങ്കാളികളായ സംരംഭങ്ങൾക്കുള്ള സമർപ്പണപത്രം വിതരണം ചെയ്തു. അടിമാലി സോപാനം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൗമ്യ അനിൽ ഉദ്ഘാടനം ചെയ്തു. ആസ്തികൈമാറ്റ ചടങ്ങിൽ കൊന്നത്തടി നാച്ചുറൽ അഗ്രികൾച്ചർ നഴ്സറി എന്ന കർഷ കൂട്ടായ്മയ്ക്ക് സമ്മതപത്രം നൽകി. യോഗത്തിൽ പ്രോജക്ട് കോർഡിനേറ്റർ ബിനേഷ് അദ്ധ്യക്ഷതവഹിച്ചു. എച്ച്ഡിഎഫ്സി ബാങ്ക് അടിമാലി ബ്രാഞ്ച് മാനേജർ മാത്യു ടി കുരുവിള, സംഘം പ്രസിഡണ്ട് മായ എൽദോ, സെക്രട്ടറി ഷാലറ്റ് സണ്ണി, മിനി രവി , എൽദോ തോമസ് , ആദർശ് ഇസക്കിയേൽ എന്നിവർ സമ്മതപത്രം ഏറ്റുവാങ്ങി. ജിസ്ന മൈക്കിൾ, എം എസ് കൃഷ്ണേന്ദു പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!