
അടിമാലി: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് ദേവികുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൈറ്റ് മാര്‍ച്ച് നടത്തി.കോണ്‍ഗ്രസ് അടിമാലി ബ്ലോക്ക് പ്രസിഡന്റ് ബാബു പി കുര്യാക്കോസ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റ് അനില്‍ കനകന്‍ പ്രതിഷേധ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സോയിമോന്‍ സണ്ണി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജോബി ചെമ്മല, ഷിന്‍സ് ഏലിയാസ്, യുഡിഎഫ് ദേവികുളം ചെയര്‍മാന്‍ ഒ ആര്‍ ശശി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹാപ്പി കെ വര്‍ഗീസ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ കോഡിനേറ്റര്‍ അമല്‍ ബാബു, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ മഹേഷ് പാറത്തോട്, രഞ്ചിത്ത് രാജീവ്, ആലിയ ദേവി പ്രസാദ്, കെഎസ്യു നിയോജകമണ്ഡലം പ്രസിഡന്റ് അനന്തു ഷിന്റോ, ജില്ലാ ഭാരവാഹികളായ നിഖില്‍ ചോപ്ര, ഗുണശേഖരന്‍, അലന്‍ നിധിന്‍ സ്റ്റീഫന്‍ എന്നിവര്‍ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കി.