
അടിമാലി: അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ എം പിയുമായിരുന്ന പി ടി തോമസിന്റെ അനുസ്മരണാര്‍ത്ഥമാണ് പി ടി തോമസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പി ടി തോമസിന്റെ മൂന്നാം ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് അടിമാലി താലൂക്ക് ആശുപത്രിയില്‍ കിടപ്പു രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി അന്ന ദാനം നടത്തിയത്.അന്നദാനത്തിന് മുന്നോടിയായി അനുസ്മരണ യോഗവും സംഘടിപ്പിച്ചു.നിലപാടുകളുടെ രാജകുമാരനായിരുന്നു പി ടി തോമസെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ അനുസ്മരിച്ചു.
അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലാന്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്‍ നിയോജക മണ്ഡലം കണ്‍വീനര്‍ ഒ. ആര്‍ ശശി അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹാപ്പി കെ. വര്‍ഗീസ്, സി. കെ പ്രസാദ്, ബിന്ദു രാജേഷ്, എ.എന്‍ സജികുമാര്‍, രവീഷ് രവീന്ദ്രന്‍, അടിമാലി പ്രസ് ക്ലബ് മുന്‍ സെക്രട്ടറി വി ആര്‍ സത്യന്‍, അടിമാലി ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് മനു കുറൂമുള്ളില്‍,മറ്റ് ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.അടിമാലി ചാരിറ്റബിള്‍ സൊസൈറ്റിയുടെ സഹകരണത്തോടെയായിരുന്നു അന്നദാനം നടന്നത്.