
മാങ്കുളം: ദേശീയപാത 85ന്റ നവീകരണ ജോലികള്‍ അതിവേഗം പുരോഗമിക്കുന്നു. ഏറെ പ്രതീക്ഷയോടെയാണ് ദേശിയപാതയുടെ വികസനപ്രവര്ത്തനെ ഹൈറേഞ്ച് മേഖല നോക്കി കാണുന്നത്. മണ്ണ് നീക്കിയും സംരക്ഷണ ഭിത്തികള്‍ തീര്‍ത്തും പാതയുടെ വീതി വര്‍ധിപ്പിക്കുന്ന മണ്ജോലികളാണിപ്പോള് നടന്നു വരുന്നത്. ഓടകളുടെ നിര്‍മ്മാണവും നടക്കുന്നു. കൊച്ചി മുതല്‍ മൂന്നാര്‍ വരെയുള്ള പാതയുടെ നവീകരണമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ദേശിയപാത മുഖം മിനുക്കുന്നതോടെ അടിമാലിയുടെയും മൂന്നാറിന്റെയും വാണിജ്യ മേഖലക്കും വിനോദ സഞ്ചാര മേഖലക്കും കരുത്താകുമെന്നാണ് പ്രതീക്ഷ. നേര്യമംഗലത്ത് പുതിയ പാലവും പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്നുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
5 സ്പാനുകളിലായി 42.80 മീറ്റര്‍ നീളത്തില്‍ 13 മീറ്റര്‍ വീതിയിലുമാണ് പുതിയ പാലത്തിന്റെ നിര്‍മാണം. നിലവില്‍ നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെയുള്ള പാതയുടെ വീതി കുറവ് തിരക്കേറുന്ന സമയങ്ങളില്‍ ഗതാഗതകുരുക്കിനും അപകടങ്ങള്‍ക്കും ഇടവരുത്താറുണ്ട്. പാതയുടെ നവീകരണം സാധ്യമാകുന്നതോടെ ഗതഗത കുരുക്കിന് പരിഹാരമാകും. നേര്യമംഗലം വനമേഖലയില്‍ നവീകരണ ജോലികള്‍ ആരംഭിക്കണമെന്ന ആവശ്യവും ഇതോടൊപ്പം ഉയരുന്നു.