KeralaLatest NewsLocal news
അടിമാലി പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

അടിമാലി: അടിമാലി പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്കായി ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.പ്രസ് ക്ലബ്ബ് ഹാളിലായിരുന്നു ആഘോഷ പരിപാടികള്‍ നടന്നത്.പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഗോപകുമാര്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു.കെ എസ് ബോസ്, സിജോ പുല്ലന്‍, വി ആര്‍ സത്യന്‍, റ്റി കെ സുധേഷ് കുമാര്‍, വാഹിദ് അടിമാലി തുടങ്ങിയവര്‍ സംസാരിച്ചു.പ്രസ് ക്ലബ്ബ് സെക്രട്ടറി സജീവ് മാധവന്‍, വൈസ് പ്രസിഡന്റ് എസ് സെല്‍വരാജ്, ട്രഷറാര്‍ അഖില്‍ രാമചന്ദ്രന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.മാധ്യമ പ്രവര്‍ത്തകരായ ജെ ബി എം അന്‍സാര്‍, ജെജിന്‍ മാത്യു, അനുമോദ് കെ എസ് തുടങ്ങിയവര്‍ സംബന്ധിച്ചു.അംഗങ്ങള്‍ക്ക് ക്രിസ്തുമസ് കേക്കുകള്‍ വിതരണം ചെയ്തു.