
അടിമാലി: അറ്റകുറ്റപ്പണികള്‍ക്കായാണ് നേര്യമംഗലം ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയുടെ ഭാഗമായ കല്ലാര്‍കുട്ടി അണക്കെട്ടിന്റെ സ്ലൂയിസ് വാല്‍വ് തുറന്ന് ഈ മാസം 27ന് വെള്ളം പുറത്തേക്കൊഴുക്കുന്നത്.അണക്കെട്ടില്‍ ടണലിന് മുമ്പില്‍ ഘടിപ്പിച്ചിരിക്കുന്ന ട്രാഷ് റാക്ക് കാലപ്പഴക്കത്തെ തുടര്‍ന്ന പൂര്‍ണ്ണമായി മാറ്റി സ്ഥാപിക്കുന്ന ജോലികളാണ് നടത്തേണ്ടതായി ഉള്ളത്. ഇതിന്റെ ഭാഗമായാണ് 27 ന് രാവിലെ 5 മണിമുതല്‍ ഡാമിന്റെ സ്ലൂയസ് വാല്‍വ് തുറന്ന് എകദേശം 25 ക്യുമക്സ് വരെ ജലം ഘട്ടം ഘട്ടമായി തുറന്ന് വിടാന്‍ ഉദ്ദേശിക്കുന്നത്.വെള്ളം പുറത്തേക്കൊഴുക്കുന്നതോടെ പെരിയാര്‍, മുതിരപ്പുഴയാര്‍ പുഴകളുടെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.