നാച്ചുറല്‍സ് ഹെയര്‍ & ബ്യൂട്ടി സലൂണിന്റെ പുതിയ ബ്രാഞ്ച് അടിമാലിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

അടിമാലി: ഇന്ത്യയിലെ നമ്പര്‍ വണ്‍ ബ്യൂട്ടി പാര്‍ലറായ നാച്ചുറല്‍സ് ഹെയര്‍ & ബ്യൂട്ടി സലൂണിന്റെ പുതിയ ബ്രാഞ്ച് അടിമാലിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. മാതാ സിനിമാസിന് എതിര്‍വശം കുടിയിരിക്കല്‍ ടവറിന്റെ ഒന്നാം നിലയിലാണ് നാച്ചുറല്‍സിന്റെ കേരളത്തിലെ എഴുപത്തിരണ്ടാമത്തെ പുതിയ ബ്രാഞ്ച് തുറന്നിട്ടുള്ളത്. മര്‍ച്ചന്റ് അസോസിയേഷന് അടിമാലി യൂണിറ്റ് പ്രസിഡന്റ് പി എം ബേബി പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
മര്‍ച്ചന്റ് വനിതാ വിംഗ് അടിമാലി യൂണിറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം ശാന്തി മാത്യു ലേഡീസ് സെക്ഷന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാനേജിംഗ് പാട്ണര്‍ കെ പി വില്‍സണ്‍, അടിമാലി ഗ്രാമപഞ്ചായത്ത് വൈസ് പസിഡന്റ് അനസ് ഇബ്രാഹിം എന്നിവര്‍ ഭദ്ര ദീപം തെളിയിച്ചു.
മാനേജിംഗ് പാട്ണര്‍മാരായ ജാന്‍ഷര്‍ കെ, ആഷ്ലിന് സണ്ണി, ഹാരൂണ്‍, നാച്ചുറല്‍സ് റീജണല്‍ മാനേജര്‍ ക്യാതറിന്‍,അസിസ്റ്റന്റ് റീജണല്‍ മാനേജര്‍ പ്രശാന്ത്, ക്ലസ്റ്റര്‍ മാനേജര്‍ ആരതി തുടങ്ങിയവര്‍ സംബന്ധിച്ചു.പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കുമായി സൗന്ദര്യ സംരക്ഷണ രംഗത്ത് ഏറ്റവും നൂതന രീതിയില്‍ മികച്ച സേവനം നല്‍കുന്നതിനുള്ള സൗകര്യങ്ങളാണ് അടിമാലിയില്‍ തുറന്നിട്ടുള്ള നാച്ചുറല്‍സിന്റെ പുതിയ ബ്രാഞ്ചില്‍ തയ്യാറാക്കിയിട്ടുള്ളത്.