Latest NewsNational

രാജ്യത്തെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നു; രാജ്യത്തിന്റെ ശത്രുക്കളെ നാം ഒരുമിച്ച് നേരിടണം: പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ശത്രുക്കളെ നാം ഒരുമിച്ച് നേരിടണം. രാമന്റെ ആദർശങ്ങളെ ഓർക്കാനുള്ള സമയമാണ് ഇതെന്നും ദസറ ആഘോഷത്തിൽ പങ്കെടുത്ത് നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി ഒറ്റക്കെട്ടായി നിൽക്കണം. ‘അടിച്ചമർത്തലിന്റെയും ഭീകരതയുടെയും അന്ത്യം’ കുറിക്കുന്നതാണ് ദസറ ആഘോഷമെന്ന് അദ്ദേഹം പറഞ്ഞു. അസത്യത്തിന് മേൽ സത്യം വിജയിക്കുമെന്ന വിശ്വാസത്തിന്റെ സാക്ഷ്യപത്രമാണ് ദസറയെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

‘രാമരാജ്യം’, സ്വയംപര്യാപ്തത, ദേശീയ ഐക്യം എന്നിവയ്ക്ക് ഊന്നൽ നൽകിയ പ്രധാനമന്ത്രി, സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളാൻ ആഹ്വാനം ചെയ്തു. സത്യം, സേവനം, കൂട്ടായ ദൃഢനിശ്ചയം എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമായ, വികസിതവും സ്വയംപര്യാപ്തവുമായ ഒരു ഇന്ത്യ എന്ന കാഴ്ചപ്പാടാണ് വലുതെന്ന് അദേഹം പറഞ്ഞു.

വിവേചനമില്ലാത്ത ഒരു ഭരണസംവിധാനത്തെയാണ് രാമരാജ്യം സൂചിപ്പിക്കുന്നത്. നീതി പുലരുന്നതും എല്ലാവർക്കും തുല്യ അവസരങ്ങൾ ലഭിക്കുന്നതുമായ ഒരു രാജ്യം. ഇത്തരമൊരു സംവിധാനത്തിൽ, അധികാരത്തിന്റെ ലക്ഷ്യം കേവലം ഭരിക്കൽ മാത്രമല്ല, ജനക്ഷേമം ഉറപ്പാക്കുക കൂടിയാണ്. പാവപ്പെട്ടവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും സേവിക്കുക എന്നതായിരിക്കണം നമ്മുടെ പരമോന്നത മുൻഗണന. പ്രതിസന്ധി എത്ര വലുതാണെങ്കിലും വെല്ലുവിളി എത്ര കഠിനമാണെങ്കിലും നമ്മൾ മറ്റുള്ളവരെ ആശ്രയിക്കരുത്. നമ്മൾ നമ്മുടെ സ്വന്തം കഴിവ് തിരിച്ചറിയണം, സ്വന്തം വിഭവങ്ങളിൽ വിശ്വസിക്കണം, നമ്മുടെ നിശ്ചയദാർഢ്യത്തെ ശക്തിയാക്കി മാറ്റണം, സ്വന്തം കഠിനാധ്വാനത്തിലൂടെ പരിഹാരങ്ങൾ കണ്ടെത്തണം. വികസിത ഭാരതത്തിന്റെയും ആത്മനിർഭർ ഭാരതത്തിന്റെയും ലക്ഷ്യങ്ങളാണ് നമ്മൾ നമുക്ക് മുന്നിൽ വച്ചിരിക്കുന്നത്” പ്രധാനമന്ത്രി മോദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!