
രാജകുമാരി: കാർഷിക മേഖലയായ രാജകുമാരിയുടെ സാമ്പത്തിക ഉന്നമനത്തിനായി പ്രവർത്തിച്ചു വരുന്ന രാജകുമാരി സർവ്വിസ് സഹകരണ ബാങ്ക് സഹകാരികൾക്കായി വാർഷിക ആഘോഷവും മത്സരങ്ങളും സംഘടിപ്പിച്ചു സ്വയം സഹായ സംഘങ്ങളെയും കുടുംബശ്രീ അംഗങ്ങളെയും ഉൾപെടുത്തികൊണ്ടാണ് വാർഷിക ആഘോഷവും മത്സരങ്ങളും സംഘടിപ്പിച്ചത് രാജകുമാരി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ബാങ്ക് പ്രസിഡന്റ് ബോസ് പി മാത്യു തുടങ്ങിവെച്ച മത്സരങ്ങൾക്കും വാർഷിക ആഘോഷത്തിനുമാണ് സമാപനം കുറിച്ചത് കുപ്പിയിൽ വെള്ളം നിറക്കൽ,കസേര കളി,ബോൾ പാസിംഗ്,വടം വലി,സംഘഗാനം,ദേശഭക്‌തിഗാനം തുടങ്ങി പതിനഞ്ചോളം ഇനം മത്സരങ്ങളാണ് നടന്നത് .
വാർഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനവും സമ്മാന വിതരണവും ഇടുക്കി എം പി അഡ്വ ഡീൻ കുര്യാക്കോസ് നിർവഹിച്ചു .
വനിതാ വിഭാഗത്തിൽ കുരുവിളസിറ്റി വിശ്വദിപ്ത്തി എസ് എച്ച് ജിയും പുരുഷ വിഭാഗത്തിൽ മുരിക്കുംതൊട്ടി എവർഗ്രീൻ എസ് എച്ച് ജിയും വിജയിച്ചു .ബാങ്ക് പ്രസിഡന്റ് ബോസ് പി മാത്യുവിന്റെ നേതൃത്വത്തിൽ നടന്ന സമാപന സമ്മേളനത്തിൽ ബാങ്ക് വൈസ് പ്രസിഡന്റ് ജോർജ് അരീപ്ലാക്കൽ,വ്യാപാര വ്യവസായി ഏകോപന സമിതി രാജകുമാരി യുണിറ്റ് പ്രസിഡന്റ് വി വി കുര്യാക്കോസ് ,ഗ്രാമപഞ്ചായത്ത് അംഗം ഡെയിസി ജോയി,ബാങ്ക് ഡയറക്‌ടർ ബോർഡ് അംഗങ്ങൾ,മുൻകാല പ്രസിഡന്റ്മാർ,കുടംബ ശ്രീ സ്വയം സഹായ സംഘഅംഗങ്ങൾ,ബാങ്ക് സെക്രട്ടറി അമ്പിളി ജോർജ്,ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു