കോട്ടപ്പാറ ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവവും പൊങ്കാലയും

അടിമാലി: കുരിശുപാറ കോട്ടപ്പാറ ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവവും പൊങ്കാലയും ഈ മാസം 5, 6 തിയതികളില്‍ നടക്കും. 5ന് രാവിലെ നിര്‍മ്മാല്യ ദര്‍ശനം,അഭിഷേകം,ഗണപതി ഹോമം എന്നിവയും വൈകിട്ട് 6.45ന് ദീപാരാധനയും നടക്കും. 6ന് രാവിലെ നിര്‍മ്മാല്യ ദര്‍ശനം, അഭിഷേകം എന്നിവക്ക് ശേഷം അഷ്ടദ്രവ്യ മഹാഗണപതി ഹോമവും കലശാഭിഷേകവും നടക്കും. പത്തിന് പൊങ്കാല അടുപ്പില്‍ അഗ്നി സമര്‍പ്പണവും 11.30ന് പൊങ്കാല നിവേദ്യവും നടക്കും.തുടര്‍ന്ന് ക്ഷേത്രത്തിനായി വേണ്ടുന്ന കൊടിമരത്തിന്റെ ആധാരശിലാസ്ഥാപനം നടക്കും. വൈകിട്ട് 5.30ന് നട തുറന്ന ശേഷം കുരിശുപാറ മഹാദേവക്ഷേത്രത്തില്‍ നിന്നും താലപ്പൊലി ഘോഷയാത്ര നടക്കും. തുടര്‍ന്ന് ദേവിക്ക് പൂമുടല്‍ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നരമംഗലം വാസുദേവന്‍ നമ്പൂതിരിയുടെയും ക്ഷേത്രം മേല്‍ശാന്തി വെണ്ണമന ഇല്ലത്ത് ഗിരീഷ് ഗോവിന്ദന്പോറ്റിയുടെയും മുഖ്യകാര്മ്മികത്വത്തിലാകും വിശേഷാല്‍ പൂജകള്‍ നടത്തപ്പെടുക. ആഘോഷങ്ങളുടെ ഭാഗമായി ഗാനമേളയും ഒരുക്കിയിട്ടുണ്ട്. പ്രതിഷ്ഠാദിന മഹോത്സവത്തിനും പൊങ്കാലക്കുമായുള്ള അവസാനവട്ട ഒരുക്കങ്ങള്‍ നടക്കുകയാണെന്ന് ക്ഷേത്ര ഭരണസമിതിയംഗങ്ങള്‍ അറിയിച്ചു.