
അടിമാലി: സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കുകയും, അവകാശങ്ങൾക്കായി സമരം ചെയ്യുന്നവരെ അധികാര ഗർവ്വിൽ മർത്തുകയും ചെയ്യുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ: ജെബി മേത്തർ എം.പി പറഞ്ഞു. അടിമാലിയിൽ മഹിള സാഹസ് കേരളയാത്രക്ക് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു. കോവിഡ് കാലത്ത് പ്രതിരോധത്തിൻ്റെ രക്ഷാകവചം തീർത്ത ആശാ പ്രവർത്തകരെ കണ്ണിൽ ചോരയില്ലാത്തവണ്ണം സർക്കാർ പീഡിപ്പിച്ചു രസിക്കുകയാണ് എന്ന് അവർ പറഞ്ഞു. കേരളം ലഹരിമരുന്നിൻ്റെ ഹബ്ബായി മാറിയെന്നും, ആത്മീയനിർവൃതിയുടെ പുണ്യമാസങ്ങളിൽ ജീവനെടുക്കുന്ന ചോരമണക്കും വാർത്തകൾ അമ്മ മനസുകളെ ഏറെ വേദനിപ്പിക്കുന്നതായും ജെബി പറഞ്ഞു. സമ്മേളനം മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി കെ.പൗലോസ് ഉത്ഘാടനം ചെയ്തു.
മഹിള കോൺഗ്രസ് അടിമാലി മണ്ഡലം പ്രസിഡൻ്റ് അനിയമ്മ ജേക്കബ് അധ്യക്ഷത വഹിച്ചു. പി.വി.സ്ക്കറിയ, എ.പി.ഉസ്മാൻ ,മഹിള കോൺഗ്രസ് ജില്ല പ്രസിഡൻ്റ് മിനി സാബു,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം.ഡി.അർജ്ജുനൻ എന്നിവർ പ്രസംഗിച്ചു.മാങ്കുളത്തും സ്വീകരണം നൽകിമാങ്കുത്ത് വിവിധ ആദിവാസി കുടികളിലെത്തി പരാതികളും പരിഭവങ്ങളും ചോദിച്ചറിഞ്ഞു. തുടർന്ന് നടന്ന സ്വീകരണ സമ്മേളനം ഐ.എൻ.ടി.യുസി. നേതാവ് ഡി. കുമാർ ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് മിനി സാബു, ഡിസിസി ജനറൽ സെക്രട്ടറി എ.ഡി അർജുനൻ എന്നിവർ പ്രസംഗിച്ചു.
ഉന്നയിച്ച ആവശ്യങ്ങൾ രാജ്യസഭയിൽ അവതരിപ്പിക്കുമെന്നും ജെബി മേത്തർ ഉറപ്പു നൽകി. ബൈസൺവാലിയിൽ സ്വീകരണം നൽകി ബൈസൺവാലി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എംപി നയിക്കുന്ന മഹിള സാഹസ് കേരള യാത്രയ്ക്ക് ടി കമ്പനിയിൽ സ്വീകരണം നൽകിയത്. സ്വീകരണ സമ്മേളനം കെപിസിസി വാക്താവ് സേനാപതി വേണു ഉദ്ഘാടനം ചെയ്തു.
സ്വീകരണ സമ്മേളനത്തിൽ ജിബി മേത്തർ മറുപടി പ്രസംഗം നടത്തി. യോഗത്തിൽ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജാൻസി ബിജു അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ പി ഉസ്മാൻ,എം പി അർജുനൻ , തോമസ് നിരവത്ത്പറമ്പിൽ, മഞ്ജു ജിൻസ്, ഷാന്റി ബേബി തുടങ്ങിയവർ പങ്കെടുത്തു. ചിത്രം :മഹിള സാഹസ് കേരള യാത്രയുമായി മാങ്കുളം ചിക്കണംകുടിയിൽ എത്തിയ ജെബി മേത്തർ എം.പി. ആദിവാസി മഹിളകൾക്കൊപ്പംചിത്രം : അടിമാലിയിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ അഡ്വ. ജെബി മേത്തർ സംസാരിക്കുന്നു