KeralaLatest NewsLocal newsTravel

ദക്ഷിണേന്ത്യയിലെ ആദ്യ ആര്‍ച്ച് പാലത്തിന് 90 വയസ്സ് തികഞ്ഞു

അടിമാലി: ദക്ഷിണേന്ത്യയിലെ ആദ്യ ആര്‍ച്ച് പാലത്തിന് 90 വയസ്സ് തികഞ്ഞു. ഇടുക്കികാര്‍ക്ക് നേര്യമംഗലം പാലം ഗതാഗതമാര്‍ഗ്ഗമാണെങ്കില്‍ അയല്‍ജില്ലകളില്‍ നിന്നെത്തുന്നവര്‍ക്ക് ഈ പാലം പെരിയാറിന് മുകളില്‍ വനത്തോട് ചേര്‍ന്നുള്ള കൗതുക നിര്‍മ്മിതികൂടിയാണ്. കേരളം അതിജീവിച്ച രണ്ടാമത്തെ പ്രളയത്തിനും മുമ്പുണ്ടായ ആദ്യ പ്രളയത്തിന്റെ അതിജീവന ചിത്രം കൂടിയാണ് നേര്യമംഗലം പാലം പകര്‍ന്ന് നല്‍കുന്നത്. 1924ല്‍ ഉണ്ടായ പ്രളയത്തില്‍ അന്ന് മാങ്കുളത്തു കൂടി ഉണ്ടായിരുന്ന ആലുവ മൂന്നാര്‍ റോഡ് ഒലിച്ചു പോയി. ഇതോടെ കോതമംഗലത്തു നിന്നും നേര്യമംഗലം അടിമാലി വഴി മൂന്നാറിന് പുതിയ പാത തുറന്നു. ആദ്യ പ്രളയം കഴിഞ്ഞ് പതിനൊന്ന് വര്‍ഷം പിന്നിട്ടപ്പോള്‍ നിര്‍മ്മിച്ച നേര്യമംഗലം പാലം കേരളം നേരിട്ട രണ്ടാം പ്രളയത്തേയും അതീജീവിച്ച്് ഹൈറേഞ്ച്കാര്‍ക്കിന്നും സഞ്ചാരമാര്‍ഗ്ഗമായി നില്‍ക്കുന്നു. 214 മീറ്റര്‍ നീളവും 4.90 മീറ്റര്‍ വീതിയുമാണ് ഈ ആര്‍ച്ച് പാലത്തിനുള്ളത്. 1935 മാര്‍ച്ചില്‍ അന്നത്തെ ഭരണാധികാരി രാമവര്‍മ്മ ശ്രീ ചിത്തിരതിരുന്നാളായിരുന്നു പാലം ഗതാഗതത്തിനായി തുറന്നു നല്‍കിയത്. പാലം ഗതാഗതത്തിനായി തുറന്ന് നല്‍കി 90 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പഴയ പാലത്തിന് സമാന്തരമായി തന്നെ പുതിയ പാലത്തിന്റെ നിര്‍മ്മാണ ജോലികളും ആരംഭിച്ച് കഴിഞ്ഞു. നിലവിലെ പാലത്തിലെ ഗതാഗതക്കുരുക്കാണ് കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ ഇന്നുയരുന്ന പ്രധാന പരാതി.പുതിയ പാലം ഈ പരാതി പരിഹരിക്കും. ചരിത്രങ്ങള്‍ക്കും പരാധീനതകള്‍ക്കുമപ്പുറം മണ്ണിനോട് പടവെട്ടിയ ഒരു ജനതയുടെ കഥകൂടി ദക്ഷിണേന്ത്യയിലെ ഈ ആദ്യ ആര്‍ച്ച് പാലത്തിന് പറയാനുണ്ടാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!