
രാജാക്കാട്: ആനയിറങ്കൽ ഡാമിന്റെ റിവർ സ്ളൂയിസ് നാളെ 06/03/25 ന് 11:30 മുതൽ ആണ് തുറക്കുക . രാവിലെ 11.30 മുതൽ ഘട്ടം ഘട്ടമായി തുറന്ന് പന്നിയാർ പുഴയിലൂടെ 11 ക്യുമിക്സ് എന്ന തോതിൽ ആണ് പൊന്മുടി ജല സംഭരണിയിലേക്ക് ജലം ഒഴിക്കിവിടുക ….ജലം പുറത്തേക്ക് ഒഴുകുമ്പോൾ പൂപ്പാറ, രാജകുമാരി, രാജാക്കാട് പ്രദേശങ്ങളിലെ പന്നിയാർ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.