Education and careerKeralaLatest NewsLocal news
പെട്ടിമുടി ട്രൈബല്‍ എല്‍ പി സ്കൂളിന്റെ അറുപത്താറമത് വാര്‍ഷികവും യാത്രഅയപ്പ് സമ്മേളനവും 7ന്

അടിമാലി :കല്ലാര്‍ പെട്ടിമുടി ട്രൈബല്‍ എല്‍ പി സ്കൂളിന്റെ അറുപത്താറമത് വാര്‍ഷികവും അധ്യാപക രക്ഷകര്‍ത്തൃദിനവും യാത്രഅയപ്പ് സമ്മേളനവും ഈ മാസം 7ന് നടക്കും. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന് ചെല്ലപ്പന് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. അടിമാലി പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ മുഖ്യപ്രഭാഷണം നടത്തും. പി ടി എ പ്രസിഡന്റ് രാമകൃഷ്ണന് സി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അടിമാലി എ ഇ ഒ ആനിയമ്മാ ജോര്‍ജ്ജ് വിദ്യാഭ്യാസ സന്ദേശം നല്‍കും.
അടിമാലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, ഗ്രാമപഞ്ചായത്തംഗങ്ങളായ സി ഡി ഷാജി, എം എസ് ചന്ദ്രന് എന്നിവര്‍ പങ്കെടുക്കും. 26 വര്‍ഷമായി അധ്യാപകനും കഴിഞ്ഞ 6 വര്‍ഷമായി പെട്ടിമുടി ട്രൈബല്‍ എല്‍ പി സ്കൂളിലെ പ്രധാന അധ്യാപകനുമായി സേവനം അനുഷ്ടിച്ച് വരുന്ന എല്‍ദോ വര്‍ഗ്ഗീസിന് യോഗത്തില്‍ യാത്രഅയപ്പ് നല്‍കും.