
ഇടുക്കി : തങ്കമണി സ്വദേശി അടയ്ക്കാമുണ്ടക്കല്‍ റിന്‍സ് ജോസഫിനെയാണ് അയല്‍വാസിയുടെ പടുതാക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 41 വയസായിരുന്നു. തങ്കമണി പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ഇന്ന് രാവിലെ മുതല്‍ ഇയാളെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ തങ്കമണി പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അയല്‍വാസിയുടെ പടുതാക്കുളത്തില്‍ നിന്നും റിന്‍സിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇടുക്കിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്ത് ഇടുക്കി മെഡിക്കല്‍ കോളേജിലെക്കു മാറ്റി.



