ആകാശത്ത് ഇടുക്കിയുടെ കരുത്താകാന്‍ ഒരുങ്ങുന്ന മിഠുക്കികള്‍ക്ക് അനുമോദനമൊരുക്കി

അടിമാലി: വനിതാ ദിനാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു ആകാശത്ത് ഇടുക്കിയുടെ കരുത്താകാന്‍ ഒരുങ്ങുന്ന രണ്ട് മിഠുക്കികള്‍ക്ക് ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണലും അടിമാലി പൊറ്റാസ് ഫണ്‍ ഫാമും സംയുക്തമായി അനുമോദനമൊരുക്കിയത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പൈലറ്റ് ടെസ്റ്റ് വിജയിച്ച അടിമാലി ചാറ്റുപാറ സ്വദേശിനി അനഘ സോമനെയും ഏവിയേഷന്‍ പൈലറ്റ് കോഴ്‌സിന് സ്‌കോളര്‍ഷിപ്പോടുകൂടി പഠിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട നിസിമോള്‍ റോയിയേയുമാണ് ജില്ലയിലെ പ്രഥമ വൈമാനികനും അടിമാലി സ്വദേശിയുമായ ജോണ്‍ പൊറ്റാസിന്റെ കൂടി നേതൃത്വത്തില്‍ അനുമോദിച്ചത്. സാഹിത്യകാരനും പ്രഭാഷകനുമായ സി എസ് റെജികുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ജെ സി ഐ അടിമാലിയുടെ പ്രസിഡന്റ്് ഡോ. ജോര്‍ജ് പൗലോസ് നവജ്യോതി അധ്യക്ഷത വഹിച്ചു. ജോണ്‍ പൊറ്റാസ് അനഘ സോമനും നിസിമോള്‍ റോയിക്കും ഉപഹാരങ്ങള്‍ സമ്മാനിച്ചു. ജെ സി ഐ വനിതാ വിഭാഗം പ്രസിഡന്റ് അനു ജോര്‍ജ്, വനിത സംരംഭകരായ വിജി ജയകുമാര്‍, മനു അജിത്ത് പൊറ്റാസ്, അനു അര്‍ജുന്‍, നീതു നിതീഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.