
മൂന്നാര്‍ :കടലാറില്‍ വൈകിട്ടോടെയാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. പ്രദേശവാസിയായ ഷണ്മുഖവേല് മേയാന്‍ വിട്ട പശുവിനെ നോക്കാന്‍ പോകുന്നതിനിടയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തിന് ഇരയാവുകയായിരുന്നു.വി ഒഇന്ന് വൈകിട്ട് നാല് മണിയോടെ മൂന്നാര്‍ കടലാറിലാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. കടലാര്‍ ഫീല്‍ഡ് നമ്പര്‍ പതിനഞ്ചിലാണ് സംഭവം നടന്നത്. പ്രദേശവാസിയായ ഷണ്മുഖവേലിനാണ് പരിക്ക് സംഭവിച്ചത്. രാവിലെ മേയാന്‍ വിട്ട പശുവിനെ നോക്കാന്‍ പോകുന്നതിനിടയില്‍ ഷണ്മുഖവേല് കാട്ടുപോത്തിന്റെ മുമ്പില്‍പ്പെടുകയായിരുന്നു. കാട്ടുപോത്ത് ഷണ്മുഖവേലിനെ ദൂരേക്ക് തട്ടിയെറിഞ്ഞ ശേഷം ആക്രമിക്കുകയായിരുന്നു. പോത്തിന്റെ ചവിട്ടേറ്റ ഇയാളുടെ വയറിന് പരിക്ക് സംഭവിച്ചു. ഷണ്മുഖവേല് ബഹളമുണ്ടാക്കിയതോടെ കാട്ടുപോത്ത് പിന്‍വാങ്ങി. തുടര്‍ന്ന് ഷണ്മുഖവേല് തന്റെ സഹോദരനെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. ശേഷം നാട്ടുകാരുടെയും മറ്റും നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി പരിക്കേറ്റ് കിടന്ന ഷണ്മുഖവേലിനെ കണ്ടെത്തുകയും മൂന്നാര്‍ ടാറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇയാളുടെ വയറിന് ഗുരുതരമായി പരിക്ക് സംഭവിച്ചതായാണ് പ്രാഥമിക വിവരം.