
തൊടുപുഴ, പീരുമേട്, കട്ടപ്പന, മൂന്നാർ, ഇടുക്കി എന്നിവിടങ്ങളിൽ ആണ് പ്രാഥമികഘട്ടത്തിൽ സെന്ററുകൾ ആരംഭിക്കുക. വിവിധ ആക്രമണങ്ങൾക്കും ചൂഷണങ്ങൾക്കും ഇരകളാക്കുന്നവർക്ക് അടിയന്തര മാനസിക പിന്തുണയും കൗൺസിലിംഗുമടക്കമുള്ള സേവനങ്ങൾ നൽകുന്നതിനൊപ്പം സമൂഹത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങളുടെ തോത് കുറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മൂന്നാർ ഡിവൈഎസ്പി ഓഫീസിന് സമീപം ആരംഭിച്ച സ്നേഹിതാ പോലീസ് എക്സ്റ്റൻഷൻ ഓഫീസിന്റെ ഉദ്ഘാടനം ദേവികുളം എംഎൽഎ അഡ്വ. എ രാജ നിർവ്വഹിച്ചു.ബൈറ്റ്സ്നേഹിതാ ജെൻഡർ ഹെൽപ്പ് ഡെസ്ക്കിൽ പരിശീലനം ലഭിച്ച കമ്മ്യൂണിറ്റി കൗൺസിലർമാരാണ് സെന്ററുകളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.ഓരോ കേന്ദ്രങ്ങളിലും ഓരോ കൗൺസിലർമാർ ഉണ്ടാകും. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ തടയുക.
അതിക്രമങ്ങൾക്കിരിയായവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുക.നിയമപരമായ അവബോധം നൽകുക.ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുക എന്നിവയാണ് സ്നേഹിതയുടെ പ്രധാന പ്രവർത്തനങ്ങൾ. മൂന്നാറിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മൂന്നാർ ഡിവൈഎസ്പി അലക്സ് ബേബി മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് അംഗം അഡ്വ്യ.ഭവ്യാ കണ്ണൻ.സി ഡി എസ് ചെയർപേഴ്സൺ ഹേമലത ആർ,സ്നേഹിതാ സ്റ്റാഫ് ആതിരാ രാഘവൻ.കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.