
റെക്കോര്‍ഡ് വീണ്ടും തിരുത്തി സ്വര്‍ണത്തിന്റെ കുതിപ്പ് തുടരുന്നു. ഇന്നും സ്വര്‍ണവില ഉയര്‍ന്നു. പവന് 160 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 66,480 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 8310 രൂപയുമായി. ഈ മാസം മാത്രം ഒരു പവന് കൂടിയത് 2,960 രൂപയാണ്.