
അടിമാലി: സര്‍ക്കാര്‍ നയങ്ങള്‍ സഹകരണമേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് സഹകരണജനാധിപത്യവേദി ദേവികുളം താലൂക്ക് കമ്മിറ്റിയുടെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ കേരളാ ബാങ്ക് അടിമാലിശാഖക്ക് മുമ്പില്‍ സഹകാരി ധര്‍ണ്ണ സംഘടിപ്പിച്ചു. സഹകരണ ജനാധിപത്യവേദി ദേവികുളം താലൂക്ക് കമ്മിറ്റിയുടെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ കേരളാ ബാങ്ക് അടിമാലിശാഖക്ക് മുമ്പിലായിരുന്നു ധര്‍ണ്ണ സംഘടിപ്പിച്ചത്. സഹകരണ ജനാധിപത്യവേദി ചെയര്‍മാന്‍ അഡ്വ.ജോയി മാത്യു ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്തു. ധര്‍ണ്ണാ സമരത്തിന് മുന്നോടിയായി നടന്ന പ്രകടനത്തില്‍ നിരവധി സഹകാരികള്‍ പങ്കെടുത്തു. താലൂക്ക് ചെയര്‍മാന്‍ പോള്‍ മാത്യു അധ്യക്ഷത വഹിച്ചു. ജേക്കബ് പോള്‍ പുല്ലന്‍, പി വി സ്‌കറിയ, ഒ ആര്‍ ശശി, ബാബു പി കുര്യാക്കോസ്, ജോര്‍ജ്ജ് തോമസ്, പി ആര്‍ സലികുമാര്‍, ഡി കുമാര്‍, ഹാപ്പി കെ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.