അടിമാലി ഗ്രാമപഞ്ചായത്തിന്റെ 2025-26 വര്‍ഷത്തെ സാമ്പത്തിക ബഡ്ജറ്റവതരിപ്പിച്ചു

അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിന്റെ 2025-26 വര്‍ഷത്തെ സാമ്പത്തിക ബഡ്ജറ്റവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ടൗണ്‍ഹാളിലായിരുന്നു ബഡ്ജറ്റവതരണം നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍, മറ്റ് ഗ്രാമപഞ്ചായത്തംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി നന്ദകുമാര്‍, വിവിധ ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ ബഡ്ജറ്റവതരണത്തില്‍ പങ്കെടുത്തു. അറുപത്തേഴ് കോടി തൊണ്ണൂറ്റി ഒന്ന് ലക്ഷത്തി എഴുപത്തിരണ്ടായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് രൂപ വരവും അറുപത്തേഴ് കോടി ഇരുപത് ലക്ഷത്തി എഴുപതിനായിരത്തി മൂന്നൂറ്റി നാല്‍പ്പത്തൊന്ന് രൂപ ചിലവും എഴുപത്തൊന്ന് ലക്ഷത്തിലധികം രൂപ നീക്കിയിരിപ്പുമുള്ള ബഡ്ജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം ബഡ്ജറ്റവതരിപ്പിച്ചു.
കൃഷി, മാലിന്യ സംസ്‌ക്കരണം, ടൂറിസം വികസനം, ആരോഗ്യരംഗം, വിദ്യാഭ്യാസം, പഞ്ചായത്തിന്റെ അടിസ്ഥാന സൗകര്യ വികസനം തുടങ്ങി വിവിധ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് 2025-26 വര്‍ഷത്തേക്കുള്ള ബഡ്ജറ്റവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. അടിമാലിക്കായി സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി കോണ്‍ക്ലേവ് 2024ല്‍ ഉയര്‍ന്ന് വന്ന വിവിധ ആശയങ്ങള്‍ നടപ്പിലാക്കുമെന്ന് ബഡ്ജറ്റില്‍ പറയുന്നു. വന്യജീവി ശല്യം പരിഹരിക്കുന്നതിനായുള്ള പദ്ധതി സംബന്ധിച്ചും ഭിന്നശേഷികാര്‍ക്കും വനിതകള്‍ക്കും സഹായകരമാകുന്ന പദ്ധതികള്‍ സംബന്ധിച്ചും ബഡ്ജറ്റില്‍ പരാമര്‍ശമുണ്ട്.